കാനഡയിലേക്ക്  ഇനി പഠിക്കാൻ പോകുന്നത് നല്ല തീരുമാനം ആയിരിക്കുമോ

0
3

ലോകത്ത് കുടിയേറ്റ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഏറ്റവും അധികം സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നുതന്നെയാണ് ഇന്നും കാനഡ.

ജനാധിപത്യ രാജ്യം ആയതുകൊണ്ട് തന്നെ ഏറ്റവും ഊഷ്മളമായുള്ള വരവേൽപ്പ് സ്വീകാര്യതയുമാണ് അവിടെയെത്തുന്ന ഓരോരുത്തർക്കും ലഭിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇപ്പോഴും ഓരോ വർഷവും കാനഡയിലേക്ക് പോകുന്നത്.

നിയമാനുസൃതം അല്ലാത്ത പലതരത്തിലുള്ള രീതികളിലൂടെ അനേകായിരം ആളുകൾ കാനഡയിൽ എത്തിച്ചേർന്നിട്ടുണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ്. പക്ഷേ നിയമനനുസൃതമായി പോകുന്ന ഒരു വിദ്യാർത്ഥിക്ക് ജോലിക്കാരനോ,  കാനഡ എന്നത് ഇനിയും പതിറ്റാണ്ടുകൾ ഭാവിയുള്ള നാട് തന്നെയാണ്.

വർക്ക് പെർമിറ്റ് ചട്ടങ്ങളിൽ വന്ന മാറ്റങ്ങൾ

വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും വിദ്യാഭ്യാസത്തിലുപരി ജോലി നേടുകയും ഒരു ഭാവി ആഗ്രഹിക്കുകയും ചെയ്താണ് കാനഡയിലേക്ക് പോകുന്നത് എന്നത് പരസ്യമായ ഒരു സത്യമാണ്.

ഇതുകൊണ്ടുതന്നെ വിദ്യാഭ്യാസം കഴിഞ്ഞാൽ ലഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ തൊഴിൽ മേഖലയിലേക്ക് ആദ്യമായി കടക്കുന്നത്.

ഇതിനെ മുതലെടുത്ത് ചൂഷണം ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാനായി പുതിയ നിയമങ്ങൾ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് മുതൽ പഠിത്തം കഴിയുന്ന കാലയളവ് വരെ ശക്തമായ നിയന്ത്രണങ്ങൾ കാനഡ കൊണ്ടുവന്നിട്ടുണ്ട്.

പക്ഷേ അതേസമയം, നിയമാനുസൃതമായി യോഗ്യതകൾ എല്ലാം ഉള്ള ഒരു വിദ്യാർത്ഥി കാനഡയിലേക്ക് പോവുകയാണെങ്കിൽ അവരുടെ ഭാവിക്ക് ഒരുതരത്തിലുള്ള കളങ്കവും വരാതിരിക്കാനും കാനഡ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്.

കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ഏതുവിധേനയും ഇവിടെ എത്തിക്കാൻ വേണ്ടി നിലവാരം കുറഞ്ഞ കോഴ്സുകൾ നിർമിച്ച് വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് സീസണത്തിൽ പണം കൊയ്യുന്ന സ്വകാര്യമേഖലയിലെ നിരവധി കോളേജുകൾക്കും സ്ഥാപനങ്ങൾക്കും കാനഡ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിൽ നിലവാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് അവകൊണ്ട് ഒരു ഉപകാരവും കിട്ടുന്നില്ല എന്ന് മാത്രമല്ല ജോലി ലഭിക്കാനും സഹായകമാവുന്നില്ല.

ഇതിനാൽ, കാനഡയിലേക്ക് വരുന്ന വിദ്യാർഥികൾ ഒരു കോഴ്സ് തിരഞ്ഞെടുത്തു പഠിക്കുകയാണെങ്കിൽ അത് കാനഡയിലെ തൊഴിൽ മേഖലയിൽ കൂടി ബന്ധപ്പെടുത്തിയിട്ടുള്ള ഉപകാരപ്പെടുന്ന കോഴ്സുകളും ആയിരിക്കണം എന്ന് മാനദണ്ഡമാണ് പുതിയതായി കൊണ്ടുവന്നിട്ടുള്ളത്.

ഇതിനെ അടിസ്ഥാനപ്പെടുത്തി ഏതാനും ചില മേഖലകളിലുള്ള കോഴ്സുകൾക്ക് മുൻതൂക്കം നൽകണമെന്ന് വിദ്യാർത്ഥികളോട് കാനഡ ആവശ്യപ്പെട്ടിട്ടുണ്ട്.

സയൻസ് ടെക്നോളജി എൻജിനീയറിങ് മാത്തമാറ്റിക്സ് വിഭാഗത്തിലും, ഭാവിയുടെ വാഗ്ദാനമായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിലും, കാർഷികം ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലും ഉള്ള കോഴ്സുകൾ എടുക്കാനാണ് കനേഡിയൻ സർക്കാർ വിദേശ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്.

അടുത്ത ഒരു 10 വർഷത്തേക്ക് എങ്കിലും ചുരുങ്ങിയത് ഈ മേഖലകളിൽ ഉള്ളവരുടെ ക്ഷാമം അതി രൂക്ഷമായി കാനഡയിൽ ഉണ്ടാകുമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാവുന്നത് എന്നാണ് കനേഡിയൻ സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ ഇനി കാടയിലേക്ക് വരുന്ന വിദ്യാർഥികൾ എടുത്തിരിക്കുന്ന കോഴ്സുകൾ ഇത്തരം മേഖലകളിൽ പെടുന്നവയായിരിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.

ഇതേസമയം കാനഡയിലെ സ്വകാര്യ മേഖലകളിലുള്ള കോളേജുകളിൽ നിന്ന് എടുക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കിൽ കോളേജ് ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾ അല്ലാതെ സർവകലാശാലകളിൽ നിന്നുള്ള ഏതു കോഴ്സിനും വിദ്യാർഥികൾക്ക് ചേരാം.

സർവ്വകലാശാലകൾ സ്വകാര്യമായുള്ളവയോ സർക്കാർ നിയന്ത്രണത്തിൽ ഉള്ളവയോ ആണെങ്കിലും നൽകപ്പെടുന്ന കോഴ്സുകൾ പഠിച്ചാൽ ജോലി കിട്ടാനുള്ള സാധ്യത സർവ്വകലാശാലയും അതുപോലെ സർക്കാരും ബാധ്യസ്ഥരാണ് എന്നുള്ളത് കൊണ്ടാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here