കാനഡയിലേക്ക് വരുന്ന സമയത്ത് നിർബന്ധമായും ഡിക്ലയർ ചെയ്യേണ്ട സാധനങ്ങൾ ഇവയാണ്

0
6

കാനഡയിലേക്ക് നിരവധി ആളുകൾ ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തിനായും ജോലിക്കാരും കൂടിയേറ്റം ചെയ്യുന്നുണ്ട്.

കാനഡയിൽ ജീവിക്കുന്നത് സ്വപ്നം കണ്ടു കൊണ്ട് കുടിയേറ്റം ചെയ്യുന്ന വിദേശ വിദ്യാർഥികളിൽ ഏകദേശം 40% ത്തോളം വരുന്നത് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളാണ്.

വിദ്യാർത്ഥികൾ ആവട്ടെ ജോലിക്കാരാവട്ടെ, ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് ആദ്യമായിട്ട് പോകുന്ന സമയത്ത് ജീവിക്കാൻ ആവശ്യമായ സാധനങ്ങൾ അത്യാവശ്യം വിദ്യാർത്ഥികൾ കൊണ്ടുപോകാറുണ്ട്.

സാധാരണഗതിയിൽ കൊണ്ടുപോകാൻ പാടില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് അതത് എയർലൈൻസ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടാവും.

ഇത് കൂടാതെ കൊണ്ടുവരാൻ പാടില്ലാത്ത ചില സാധനങ്ങൾ അതത് രാജ്യങ്ങളുടെ കസ്റ്റംസ് വിഭാഗവും പ്രസിദ്ധീകരിച്ചിട്ടുണ്ടാവും.

ഇക്കൂട്ടത്തിൽ ജോലിക്കാരും വിദ്യാർത്ഥികളും കാനഡയിലേക്ക് പോകും മുമ്പ്, കൊണ്ടുപോകുന്ന സാധനങ്ങളിൽ ചില സാധനങ്ങൾ എൻറെ കൈവശമുണ്ട് എന്നുള്ള ഡിക്ലറേഷൻ നൽകേണ്ടതുണ്ട്.

നിയന്ത്രണങ്ങൾക്ക് വിധേയമായും അതുപോലെതന്നെ സുരക്ഷയ്ക്കും വേണ്ടി കൈയിലിരിക്കുന്ന ഇത്തരം വസ്തുക്കൾ ആദ്യമേ ഡിക്ലയർ ചെയ്തു കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്.

ഡിക്ലയർ ചെയ്യേണ്ട സാധനങ്ങൾ

മദ്യം

അര ശതമാനവും അതിനു മുകളിലും ആൽക്കഹോളിന്റെ അംശം അടങ്ങിയിട്ടുള്ള എല്ലാ ബിവറേജ് ഐറ്റങ്ങളും മദ്യമായിട്ടാണ് കാനഡ ബോർഡർ സർവീസ് ഏജൻസി കണക്കാക്കുന്നത്. ചുരുങ്ങിയത് 19 വയസ്സായ ആൾക്ക് മാത്രമേ ഇത്തരം സാധനങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളൂ. ആൽബർട്ട് മാനിറ്റോബാ ക്യൂബക്ക് തുടങ്ങിയ പ്രവിശ്യകളിലേക്ക് 18 വയസ്സ് ആയവർക്ക് കൊണ്ടുപോകാം. 

പുകയില ഉൽപ്പന്നങ്ങൾ 

സിഗരറ്റുകൾ, സിഗറുകൾ, ചവയ്ക്കുന്നതോ മുറുക്കുന്നതോ ആയിട്ടുള്ള ഉണക്കിയ പുകയില, പുകയിലയുടെ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന സമയത്ത് കൈവശമുള്ള അളവു കാണിച്ചുകൊണ്ട് ഡിക്ലയർ ചെയ്യേണ്ടതാണ്. 

ആയുധങ്ങൾ 

18 വയസ്സ് ആയവർക്ക് മാത്രമേ ആയുധമായുള്ള എന്ത് ഉപകരണവും കൈവശം വയ്ക്കാൻ പാടുകയുള്ളൂ. ആയുധമായി ഉപയോഗിക്കുന്ന കത്തി വാളുകൾ തുടങ്ങി തോക്കുകൾ വരെ ഇതിൽ ഉൾപ്പെടുന്നതാണ്. 

ഓട്ടോമാറ്റിക് തോക്കുകൾ ഹാൻഡ് ഗണ്ണുകൾ തുടങ്ങി അപായം ഉണ്ടാക്കാൻ കഴിയുന്ന മാരകായുധങ്ങളായ തോക്ക് വിഭാഗത്തിൽപ്പെടുന്നവ ആർക്കും തന്നെ ഒരു കാരണവശാലും കൊണ്ടുപോകാൻ കഴിയുന്നതല്ല. 

ഹണ്ടിങ്ങിനും സ്പോർട്ട്സുമായി ബന്ധപ്പെട്ടിട്ടുള്ള റൈഫിളുകൾ മാത്രമാണ് അനുവദനീയമായിട്ടുള്ള ആയുധങ്ങൾ. കിച്ചൻ ഉപകരണങ്ങളായി ഉപയോഗിക്കുന്ന കത്തികൾ മാത്രമേ അനുവദിക്കുകയുള്ളൂ. 

ഇതുകൂടാതെ പൊസഷൻ ആൻഡ് അക്കിസിഷൻ ലൈസൻസ് നേടുകയും ചെയ്യേണ്ടതാണ്.

സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റ് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നിരോധിക്കപ്പെട്ട ആയുധങ്ങൾ കൈവശം വയ്ക്കണമെങ്കിൽ ട്രാൻസ്പോർട്ട് ഓതറൈസേഷൻ ഉണ്ടായിരിക്കേണ്ടതാണ്.

ഭക്ഷണസാമഗ്രികൾ

പച്ചക്കറികൾ പഴങ്ങൾ വിത്തുകൾ ചെറിയ തൈകൾ മരങ്ങൾ അലങ്കാര ചെടികൾ മരം കൊണ്ടുണ്ടാക്കിയിട്ടുള്ള എന്തെങ്കിലും വസ്തുക്കൾ ചന്ദനം വേരുകൾ ആയുർവേദ മരുന്നിന്റെ ഭാഗമായിട്ടുള്ളവ, പൂക്കൾ മണ്ണ് വൈൻ തുടങ്ങിയ സാധനങ്ങൾ എല്ലാം തന്നെ ഡിക്ലയർ ചെയ്യേണ്ടതാണ്.

മൃഗങ്ങളുമായി ബന്ധപ്പെട്ട

ജീവനുള്ള വളർത്തുമൃഗങ്ങൾ ഏതുതരത്തിലുള്ളവരായാലും അത് പറയേണ്ടതാണ്. മൃഗങ്ങളുടെ തൊലി കൊഴുപ്പ് സൂക്ഷിച്ചുവയ്ക്കുന്ന ശരീരഭാഗങ്ങൾ പാല് വെണ്ണ മുട്ടകൾ മീന് മറ്റു കടൽ ഭക്ഷണങ്ങൾ ഇറച്ചി എന്നിവ പച്ചയായ ഭാഗം ചെയ്തതോ ആയിട്ടുള്ളത് ആണെങ്കിലും ഡിക്ലയർ ചെയ്യേണ്ടതാണ്.

ഡിക്ലയർ ചെയ്യാതെ വരികയും ചെക്കിങ്ങിൽ ഇവ കണ്ടെത്തുകയും ചെയ്താൽ മേൽപ്പറഞ്ഞ വസ്തുക്കൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുക്കുന്നതാണ്. ചില സാഹചര്യങ്ങളിൽ 1300 കനേഡിയൻ ഡോളർ വരെ പിഴയും കൂട്ടത്തിൽ ജയിൽ ശിക്ഷയും ഉണ്ടായേക്കാം. ഇന്ത്യൻ രൂപയിൽ പിഴ ത്തുക ഏകദേശം 80,000 രൂപയോളം വരും.

സമ്മാനങ്ങൾ

സമ്മാനങ്ങൾ ആയി നൽകുന്ന വസ്തുക്കൾ ഡിക്ലയർ ചെയ്യേണ്ടതാണ്. 60 കനേഡിയൻ ഡോളർ അഥവാ 3500 രൂപയ്ക്ക് താഴെ വില വരുന്ന സാധനങ്ങൾക്ക് കസ്റ്റം ഡ്യൂട്ടിയോ ടാക്സോ ഉണ്ടായിരിക്കുന്നതല്ല.

60 കനേഡിയൻ ഡോളർ അഥവാ 3500 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾക്കെല്ലാം കസ്റ്റംസ് ഡ്യൂട്ടിയും ടാക്സും അടക്കേണ്ടതാണ്. സമ്മാനങ്ങളുടെ പട്ടികയിൽ പുകയിലയോ മദ്യമോ കൊണ്ടുപോകാൻ പാടില്ല.

വളർത്താനോ സമ്മാനമായോ കൊണ്ടുപോകുന്നത് ഒരു മൃഗത്തെ യാണെങ്കിൽ ഇൻറർനാഷണൽ ട്രേഡ് ഇൻ എന്റേജേഡ് സ്പീഷിസ് ഓഫ് വൈൽഡ് ഫോൺ ആൻഡ് ഫ്ലോറ കൺവെൻഷന് അനുസൃതമായുള്ളവ മാത്രമേ അനുവദിക്കൂ.

പണം

കൈവശം വച്ചിരിക്കുന്ന പണം 10000 കനേഡിയൻ ഡോളറിന് മുകളിൽ വരുകയാണെങ്കിൽ ഡിക്ലയർ ചെയ്യേണ്ടതാണ്. 10000 കനേഡിയൻ ഡോളറിന് മുകളിൽ വില വരുന്ന ചെക്കുകളോ ബാങ്ക് ബോണ്ടുകളോ തുടങ്ങിയ രേഖകളും ചെയ്യേണ്ടതാണ്.

ബാങ്കുകളിൽ കാർഡിലോ ഇട്ടിരിക്കുന്ന പണം ഈ കണക്കിൽ പെടുന്നതല്ല. അത് നിയമനശ്രദ്ധമായി അതാത് ബാങ്കുകളിലും വാലട്ടുകളിലും ടാക്സ് അടച്ചുകൊണ്ടുതന്നെ എത്ര വേണമെങ്കിലും നിങ്ങൾക്ക് നിക്ഷേപിച്ച് കാർഡ് കൈവശം വയ്ക്കാവുന്നതാണ്.

നിരോധിക്കപ്പെട്ട സാധനങ്ങൾ

കാനബിസ് അഥവാ കഞ്ചാവ് അടങ്ങിയിട്ടുള്ള എല്ലാ ഉൽപ്പന്നങ്ങളും, അനുവദനീയമല്ലാത്ത എല്ലാവിധ മരുന്നുകളും, പൊട്ടിത്തെറിക്കുന്നതും അപകടം ഉണ്ടാക്കുന്നത് മായുള്ള സാധനങ്ങളും ആയുധങ്ങളും, രോഗമുള്ള വളർത്തുമൃഗങ്ങൾ, വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുന്ന വളർത്തു മൃഗങ്ങൾ, അകത്ത് എന്താണെന്ന് ഉള്ളടക്കം അറിയാത്ത കൂട്ടുകാരുടെയോ പരിചയക്കാരുടെയോ പാക്കേജുകൾ.

കാനബിസ് കാനഡയിൽ നിയമവിധേയം ആണെങ്കിലും കാനഡയിലേക്ക് കൊണ്ടുവരുന്നത് നിരോധിക്കപ്പെട്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

കാനബസിന്റെ പുകയെടുക്കാൻ പാകത്തിനുള്ള ചുരുളുകൾ മാത്രമല്ല പച്ചയിലകളോ തൈകളോ ചെടികളോ കൊണ്ടുവരുന്നതും നിഷിദ്ധമാണ്.

മെഡിക്കേറ്റഡ് ആയിട്ടുള്ള കാനഡീസ് ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ അതിൻറെ ഡോക്ടർ അത് വാങ്ങിയ ബില്ലും കൈവശം വയ്ക്കേണ്ടതാണ്.

മൈക്ക് മരുന്നുകളും ലഹരി മരുന്നുകളും ആയിട്ടുള്ള ഒരുതരത്തിലുള്ള ഉത്പന്നങ്ങളും കൈവശം ഉണ്ടായിരിക്കാം പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here